 ശീവേലിപ്പന്തൽ സമർപ്പണം

 ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ശിലാസ്ഥാപനം

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം ശാഖാ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം നാളെ ആഘോഷിക്കും. ക്ഷേത്രത്തിന് മുമ്പിൽ നിർമ്മാണം പൂർത്തിയാകുന്ന ശീവേലിപ്പന്തൽ സമർപ്പണവും രാവിലെ 7 ന് നടക്കും. റിട്ട. ജസ്റ്റീസ് പി.എസ്.ഗോപിനാഥൻ സമർപ്പണ കർമ്മം നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ഇ.ജി.ബാബു മുഖ്യ സാന്നിദ്ധ്യം വഹിക്കും.

ശാഖാ യോഗം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ശിലാസ്ഥാപനം രാവിലെ 11 മണിക്ക് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ നിർവഹിക്കും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി അഭിലാഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് അന്നദാനവുമുണ്ടാകും.