കുറുപ്പംപടി: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമുള്ള സഹകരണ ശില്പശാല നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതിഅംഗം പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. രവി എസ്.നായർ, ശാന്ത നമ്പീശൻ, ബാങ്ക് പ്രസിഡന്റുമാരായ കെ.ആർ. ത്യാഗരാജൻ, എം.ഐ. ബീരാസ്, വിപിൻ കോട്ടക്കുടി, ഷാജി സരിഗ, ജോഷി തോമസ്, കെ.എം. അബ്ദുൽ അസീസ്, ബിജു തോമസ്, ടി.വി. എൽദോ, ബേബി ഉതുപ്പ്, സി.പി. ഗോപാലകൃഷ്ണൻ, ടി.എസ്. ജോസഫ് എന്നിവർ പ്രസംഗിച്ചു.