rally
അങ്കമാലിയിൽ നടന്ന മേയ്ദിന റാലി

അങ്കമാലി: മേയ്ദിനത്തോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ അങ്കമാലിയിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടി.ബി ജംഗ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ടൗൺചുറ്റി പഴയ നഗരസഭ അങ്കണത്തിൽ സമാപിച്ചു തുടർന്ന് ചേർന്ന യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ. ബിജു അദ്ധ്യക്ഷനായി. എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരായ പ്രതിജ്ഞ സി.പി.എം ഏരിയാസെക്രട്ടറി അഡ്വ. കെ.കെ. ഷിബു ചൊല്ലിക്കൊടുത്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.ടി. പോൾ, സി.വി. ശശി, മാത്യൂസ് കോലഞ്ചേരി, പി.പി. അഗസ്റ്റ്യൻ, ഇ.കെ. മുരളി, ദേവസിക്കുട്ടി പൈനാടത്ത്, സി.കെ. ഉണ്ണിക്കൃഷ്ണൻ, ആനി ജോർജ്, സി.കെ. സലിംകുമാർ, പി.വി. ടോമി, സി.ബി. രാജൻ എന്നിവർ സംസാരിച്ചു.