അങ്കമാലി: ഹീമോഫീലിയ രോഗികളെ ഭിന്നശേഷി വിഭാഗത്തിൽപ്പെടുത്തി സംവരണം ഏർപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ലോക ഹീമോഫീലിയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹീമോഫീലിയ രോഗികൾക്ക് നിലവിലുണ്ടായിരുന്ന ഹോം തെറാപ്പി ചികിത്സാസൗകര്യം നിലനിർത്തണം. അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.
പി.ജെ. ജോയ്, ഹീമോഫീലിയ അങ്കമാലി ചാപ്റ്റർ പ്രസിഡന്റ് ലക്സി ജോയ്, നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, ഡോ. എൻ. വിജയകുമാർ, ഉഷ പാർത്ഥസാരഥി, പോൾ നെറ്റിക്കാടൻ, ഡോ. കെ.ബി. ബിന്ദു, ഇ. രഘുനന്ദനൻ, കെ. പ്രഭാകരൻ, ലാൽ പൈനാടത്ത് , ബിജു ദേവസി, സിമി വർഗീസ്, റസ്ല അലി, ശ്യാംരാജ്, എന്നിവർ പ്രസംഗിച്ചു.
ഹീമോഫീലിയ രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനത്തിന് പോൾ നെറ്റിക്കാടൻ, ഡോ. എൻ. വിജയകുമാർ, ഉഷ പാർത്ഥസാരഥി എന്നിവരെ ബെന്നി ബഹനാൻ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു.