ആലുവ: ചിത്രകാരനും ചിത്രകലാ അദ്ധ്യാപകനുമായിരുന്ന കെ.കെ. വാര്യർ അനുസ്മരണ സമ്മേളനം കേരള ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി വൈക്കം എം. കെ. ഷിബു ഉദ്ഘാടനം ചെയ്തു. അമൃത സ്ക്കൂൾ ഒഫ് ആർട്സ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ ആദ്യക്ഷത വഹിച്ചു. ചിത്രകാരൻ സുരേഷമ്മു ബാസിന്റെ ചിത്രപ്രദർശനം ആരംഭിച്ചു. അനു നെടുവന്നൂർ, സുധീർ പണിക്കർ, ഷിബു പറവൂർ, സുരേഷ് അമ്മുബാസ്, ബാബു എന്നിവർ പ്രസംഗിച്ചു.