പെരുമ്പാവൂർ: പെരുമ്പാവൂർ സ്‌നേഹാലയയും ആംബുലൻസ് ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് അംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ ജീവൻ രക്ഷയ്ക്കായി പ്രവർത്തിച്ചതിനാണ് 115 പേരെ ആദരിച്ചത്. സമ്മേളനം അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ അദ്ധ്യക്ഷതവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. വിജേഷ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, പോൾ പാത്തിക്കൽ, സ്‌നേഹാലയ - മനേജിംഗ് ഡയറക്ടർ ഫാ. ഡീക്കൺ ടോണി മേതല, അസോസിയേഷൻ ഭാരവാഹികളായ അനു സാമുവൽ, ഡെന്നിസ് പോൾ, കെ.ബി. രഞ്ജിത്ത്., കെ.ആർ. സതീഷ്. പി. മധു, പി. ബാലൻ, രാജേഷ് ആലുങ്കൽ, സാബു തോമസ് എന്നിവർ സംസാരിച്ചു.