കളമശേരി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കളമശേരി നഗരസഭയിലെ പുഞ്ചത്തോട് ശുചീകരിച്ചു ചെയർപേഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു. മലിനപ്പെടുത്തുന്ന സ്രോതസുകൾ കണ്ടെത്തുന്നതിനുള്ള ജലനടത്തവും സീമാ കണ്ണൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ .കെ നിഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഞ്ജു മനോജ് മണി, ജെസി പീറ്റർ, കൗൺസിലർമാരായ സിയാദ്, സലിം പുതുവന, ബിന്ദു മനോഹര ൻ, ബിന്ദു ടീച്ചർ, പ്രിയ ബാബു, അൻവർ, റഫീഖ് മരക്കാർ, മുഹമ്മദ് ഫൈസി, വാണി ദേവി, പ്രശാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡാൻ രാജ് എന്നിവർ പങ്കെടുത്തു.