പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന പരിശീലനക്കളരിയും കാർട്ടൂൺ പ്രദർശനവും മുൻ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സി.വി. ശശി ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ ക്ലാസ് നയിച്ചു. കെ. അനുരാജ്, എം.വി. ബാബു, പി.ടി. പ്രസാദ്, കെ.എസ്. ജയൻ, സാബു മട്ടത്താൻ എന്നിവർ സംസാരിച്ചു.