പറവൂർ: എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ എൽ.ഐ.സി സംരക്ഷണ മേയ്ദിന റാലിയും സമ്മേളനവും നടത്തി. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് മേയ്ദിനസന്ദേശം നൽകി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.പി. ധനപാലൻ, കെ.സി. രാജീവ്, കെ.എ. വിദ്യാനന്ദൻ, എൻ.ഐ. പൗലോസ്, എം.എസ്. ഉണ്ണിക്കൃഷ്ണൻ, എം.ആർ. ശോഭനൻ, നിസാർ പാറപ്പുറം, എം.എൻ. ശിവദാസൻ, കെ.ഡി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.