പറവൂർ: പള്ളിയാക്കൽ സർവീസ് സഹകരണബാങ്കിൽ 38 വർഷം സേവനമനുഷ്ഠിച്ച് സെക്രട്ടറിയായി വിരമിച്ച എം.പി. വിജയന് യാത്രഅയപ്പ് നൽകി. സമ്മേളനം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത്കുമാർ, സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.