rsankar

കൊച്ചി: ആർ. ശങ്കറിന്റെ 113 മത് ജന്മദിനം ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. കലൂർ എ.സി.എസ് സ്‌കൂൾ മാനേജർ പി.ഐ. തമ്പി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബിന നന്ദകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് നന്ദിയും പറഞ്ഞു. സെക്രട്ടറി വിജയൻ നെരിശാന്തറ, മിനി കിഷോർ കുമാർ, വി.എസ്. രാജേന്ദ്രൻ, വേണുഗോപാൽ തച്ചങ്ങാട്ട്, പി.കെ. സുബ്രഹ്മണ്യൻ, കെ.ജി. ബിജു, കെ.ഡി. ഗോപാലകൃഷ്ണൻ, കിഷോർ കുമാർ, മനോജ് മാടവന, രാജമ്മ എന്നിവർ നേതൃത്വം നൽകി.