പെരുമ്പാവൂർ: കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയായ വളയൻചിറങ്ങര വി.എൻ.കേശവപിള്ള സ്മാരക വായനശാലയുടെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെമുതൽ 6വരെ തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. ക്ഷീരവികസന സെമിനാറും പ്രദർശനവും, വനിതാസംഗമം, യുവജനസമ്മേളനം, ഗുരുസംഗമം, നഴ്‌സറി കുട്ടികൾ മുതൽ കാരണവന്മാർവരെ അണിനിരക്കുന്ന വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

വായനശാല നിർമ്മിച്ച ടെലിഫിലിം പ്രദർശനത്തിന്റെ ഉദ്ഘാടനം, നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം, മലയാളത്തിലെ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ ഛായാചിത്രത്തോടു കൂടിയ വായനാമുറിയുടെ ഉദ്ഘാടനം, വായനശാല ഡിജിറ്റൽ ആൽബത്തിന്റേയും ആഗ്‌നേയം ഡിജിറ്റൽ മാസികയുടേയും പ്രകാശനം, നവീകരിച്ച അക്ഷരകവാടം ഉദ്ഘാടനം, പ്‌ളാറ്റിനം ജൂബിലിസ്മരണികപ്രകാശനം തുടങ്ങിയവയാണ് 4 ദിവസത്തെ പ്രധാന പരിപാടികൾ. നാളെ ക്ഷീരവികസന സെമിനാർ മന്ത്രി ജെ. ചിഞ്ചുറാണിയും 6 ന് സമാപന സമ്മേളനം സ്പീക്കർ എം.ബി. രാജേഷും ഉദ്ഘാടനം ചെയ്യും.