കോതമംഗലം: എന്റെ ആരോഗ്യം എന്റെ സമ്പത്ത് പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവീസ് സഹകരണബാങ്ക് സൗജന്യമായി നടത്തുന്ന അവധിക്കാല കലാ-കായികപരിശീലന കളരിക്ക് തുടക്കംകുറിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ജെ. മാർട്ടിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റോയി പി .മാത്യൂ, ജോയി പോൾ, സജീവ് ഗോപാലൻ, തോമസ് പോൾ, ഗ്രേസി ജോസഫ്, ബാങ്ക് സെക്രട്ടറി കെ.കെ. ബിനോയ്, പരിശീലകരായ അഡ്വ. ജോർജ് ജോസഫ്, മിനി ദേവദാസ്, ദിവ്യ സുരേഷ്. റോസ്‌മരിയ, ബിജു എന്നിവർ സംസാരിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ ശാസ്ത്രീയ സംഗീതം, നൃത്തം, യോഗ, കരാട്ടെ എന്നീ ഇനങ്ങളിലായി പരിചയ സമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.