കൊച്ചി: ഐ.ടി പാർക്ക് ഉൾപ്പെടെയുള്ള തൊഴിലിടങ്ങൾ മദ്യവത്കരിക്കാനുള്ള സർക്കാരിന്റെ മദ്യനയത്തിലെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി രൂപതയുടെ നേതൃത്വത്തിൽ തൊഴിൽ ദിനം പ്രതിഷേധ ദിനമായി ആചരിച്ചു. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോർജ് നേരേവീട്ടിൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ, അതിരൂപത ഭാരവാഹികളായ കെ.എ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.