പെരുമ്പാവൂർ: അയ്മുറി മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശ ചടങ്ങുകളുടെ വാർഷികം 4ന് വാർഷിക മഹോത്സവമായി ആഘോഷിക്കും. അന്ന് രാവിലെ ദേവന് കളഭാഭിഷേകം. വൈകിട്ട് 4.30ന് പ്രസിഡന്റ് പി.കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എം.കെ. കുഞ്ഞോലിനെ ആദരിക്കും. എം. രാജശേഖരപ്പണിക്കർ, ഡോ. ബാബു മാനിക്കാട്, ദേവസ്വം സെക്രട്ടറി എൻ. സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.