പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. നവോദയ, സൈനികസ്‌കൂൾ പ്രവേശനത്തിന് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്ന പത്ത് വിദ്യാർത്ഥികളുടെ ഒരുവർഷത്തെ പരിശീലന ചെലവുകൾ വായനശാല നൽകി. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നവർക്ക് മാർഗനിർദേശങ്ങളും സാമ്പത്തികസഹായവും നൽകുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, രാജപ്പൻ എസ് തെയ്യാരത്ത്, സി.വി. ശശി, ഹെഡ്മാസ്റ്റർ ടി.ബി. ജയൻ, കെ. അനുരാജ്, എം.വി. ബാബു എന്നിവർ സംസാരിച്ചു.