പെരുമ്പാവൂർ: കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും റേഷൻകടകളെയും മാവേലി സ്റ്റോറുകളേയും സപ്ലൈകോ സൂപ്പർമാർക്കറ്റുകളെയും ഉൾപ്പെടുത്തി പൊതുവിതരണ കോർപ്പറേഷൻ രൂപീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുന്നത്തുനാട് താലൂക്ക് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കാലത്ത് നൽകിയ അതിജീവന ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയിൽ വ്യാപാരികൾക്ക് നൽകേണ്ട കിറ്റ് കമ്മീഷൻ എത്രയുംവേഗം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി പ്രിയൻകുമാർ ഉദ്ഘാടനം ചെയ്തു. കെ.ടി. ജോസ് അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ സി.വി. ശശി, അഡ്വ. രമേഷ് ചന്ദ്, രാജേഷ് കാവുങ്കൽ, ജെയിംസ്, എം.ആർ. സുധീഷ്, ഒ.കെ. ശാലോൻ, കെ.എൽ. ശശി, ബിനോജ് വി പാത്തിക്കൽ, കെ.എച്ച്. നിസാർ, എം.എം. ഫറൂഖ് എന്നിവർ സംസാരിച്ചു

താലൂക്ക് കമ്മിറ്റി പ്രസിഡന്റായി രാജേഷ് കാവുങ്കലിനെയും വർക്കിംഗ് പ്രസിഡന്റായി കെ.എച്ച്. നിസാറിനെയും വൈസ് പ്രസിഡന്റുമാരായി എം.കെ. സുരേഷ്‌കുമാർ, കെ.ടി. ജോസ്, പി.ആർ. വൽസൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി ബിനോജ് വി. പാത്തിക്കൽ, ജോയിന്റ് സെക്രട്ടറിമാരായി വി.കെ. അഫ്‌സൽ, എം.എം. സിറാജുദ്ദീൻ, നാസർ മാറമ്പിള്ളി, ട്രഷററായി എം.എം. ഫാറൂഖിനെയും തിരഞ്ഞെടുത്തു.