തിരുവാങ്കുളം: തിരുവാങ്കുളം പബ്ലിക് ലൈബ്രറിയുടെ 84ാം വാർഷികം ആഘോഷിച്ചു. നാടകകാരനും കേരള സംഗീത നാടക അക്കാഡമി ചെയർമാനുമായ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
തിരുവാങ്കുളം മേഖലയിലെ നാടക,സാഹിത്യ, പ്രതിഭകളെ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ചു നടത്തിയ കവിതാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. തെക്കൻ പറവൂർ നാടകവേദി അവതരിപ്പിച്ച കഞ്ഞി കുടിച്ചിട്ടു പോകാം എന്ന ഏകാംഗനാടകവും അരങ്ങേറി. കണയന്നൂർ താലൂക്ക് ലൈബ്രറി പ്രസിഡന്റ് എ.കെ. ദാസ്, എൻ.ഡി. ജോസ് എന്നിവർ പ്രസംഗിച്ചു.