പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. ക്ഷേത്രോപദേശകസമിതി നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിച്ചു. എൺപതിലേറെ വിദ്യാർത്ഥികൾക്ക് പഠനസഹായം വിതരണം ചെയ്തു. സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.ആർ. രാമനാഥൻ, കൗൺസിലർമാരായ സജി നമ്പ്യത്ത്, ബീന ശശിധരൻ, ജി. ഗിരീഷ്, ആശാ മുരളി, സബ് ഗ്രൂപ്പ് ഓഫീസർ ആർ. ശങ്കരനാരായണൻ, ഉപദേശകസമിതി സെക്രട്ടറി ജി. രജീഷ്, മഹോത്സവസമിതി ജനറൽ കൺവീനർ പി. മനു തുടങ്ങിയവർ സംസാരിച്ചു.