ഞാറയ്ക്കൽ: എളങ്കുന്നപ്പുഴ പഞ്ചായത്ത് 23-ാം വാർഡിൽ വർഷങ്ങളായി ഓരുവെള്ളം കയറിയും തകർന്നും കിടന്നിരുന്ന ആർ.എം.ബി കിഴക്കേ ചിറയിലെയും പടിഞ്ഞാറെ ചിറയിലെയും കലുങ്കുകൾ പൊളിച്ചുനീക്കി പണിത കൽവർട്ടുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സ്വാതിഷ് സത്യൻ സ്വാഗതം പറഞ്ഞു, പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വൈസ് പ്രസിഡന്റ് സിനോജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത സനൽ, ഫാ. ഷോബിൻ, സെബാസ്റ്റ്യൻ രാജു, ബിജു തുണ്ടിയിൽ, തങ്കച്ചൻ, ജാൻസി എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.