പറവൂർ: വടക്കേക്കര പഞ്ചായത്തിലെ കുടിവെള്ളക്ഷാത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.ഐ വടക്കേക്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സമിതിഅംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. കമല സദാനന്ദൻ, കെ.പി. വിശ്വനാഥൻ, എം.ടി. നിക്സൺ, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, കെ.എ. സുധി, പി.എൻ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വർഗീസ് മാണിയാറ (സെക്രട്ടറി), ബാബു തമ്പുരാട്ടി (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.