കളമശേരി: വേൾഡ് മലയാളീ ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ഇറ്റലി റീജിയൻ ഫ്ലോറൻസ് കൗൺസിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) മൂന്ന് ലക്ഷം സർജിക്കൽ മാസ്കുകൾ സൗജന്യമായി നൽകി. ചടങ്ങിൽ ഡബ്ലിയു.എം.എഫ് ഇറ്റലി റീജിയൻ ജോയിന്റ് സെക്രട്ടറി ഷിബിൻ കണ്ണംപിള്ളി, ട്രഷറർ ഡിംപിൾ എന്നിവരിൽ നിന്ന് കെ.എം.എസ്.സി.എൽ മാനേജർ കെ.ജെ.ജെസ്സി ഏറ്റുവാങ്ങി. സ്റ്റേറ്റ് പ്രസിഡന്റ ടി.ബി.നാസർ അദ്ധ്യക്ഷനായി. ഗ്ലോബൽ ചാരിറ്റി കോ ഓർഡിനേറ്റർ വി.എം.സിദ്ദീഖ്, ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോ ഓർഡിനേറ്റർ റഫീഖ് മരക്കാർ, സംസ്ഥാന ട്രഷറർ സി. ചാണ്ടി എന്നിവർ പങ്കെടുത്തു.