വൈപ്പിൻ: പുതുവൈപ്പിൽ സംഘടിപ്പിച്ച എം.സി. ജോസഫൈൻ അനുസ്മരണസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി അഡ്വ. എം. ബി. ഷൈനി അദ്ധ്യക്ഷയായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് അഡ്വ. ടി.വി. അനിത, സെക്രട്ടറി അഡ്വ. പുഷ്പാദാസ്, ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, ലോക്കൽ സെക്രട്ടറി എം. പി. പ്രശോഭ് എന്നിവർ സംസാരിച്ചു.