അങ്കമാലി: മേയ് ദിനത്തിൽ വിദ്യാർത്ഥികൾ തൊഴിലാളികളെ റോസാപുഷ്പം നൽകി ആദരിക്കുകയും വഴിയാത്രക്കാർക്കും തൊഴിലാളികൾക്കും തണ്ണി​മത്തൻ ജ്യൂസ്‌ വിതരണം ചെയ്യുകയും ചെയ്തു കുളിർമ എന്ന പേരിൽ കറുകുറ്റി കപ്പേള ജംഷ് ഷനിൽ എസ്.എഫ്.ഐ നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു അമൃത ഷാജി അദ്ധ്യക്ഷയായി. എസ്.എഫ്.ഐ ഏരിയാസെക്രട്ടറി അരുൺ ഷാജി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, വിനയ് മണി, സഫൽ അനിൽകുമാർ എന്നിവർ സംസാരിച്ചു.