തൃപ്പൂണിത്തുറ: വർഗീയത ആളിക്കത്തിക്കുന്ന തരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജ്ജിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. കിരൺ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.ടി. അഖിൽ ദാസ് സംസാരിച്ചു.