max1

തോപ്പുംപടി: തോപ്പുംപടി അമ്പാടി ലൈന്റെ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് തോപ്പുംപടി സെന്റ്. സെബാസ്റ്റിൻ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള അമ്പാടി ലൈൻ പുനനിർമ്മിച്ചത്. തോപ്പുംപടി വികസന സമിതി സെക്രട്ടറി കെ.പി. പ്രതാപൻ, കേരള കോൺഗ്രസ് മാണി വിഭാഗം ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസിസ്, ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം, മുൻ കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, ജേക്കബ്, അമ്മിണി ടീച്ചർ, എസ്.എ. ലത്തീഫ്, എ.എ. അനീഷ് എന്നിവർ സംസാരിച്ചു.