
കൊച്ചി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 15 ന് വൈകിട്ട് 6ന് കിഴക്കമ്പലത്ത് ട്വന്റി - 20 പൊതുസമ്മേളനത്തിൽ പങ്കെടുക്കും. രണ്ടാമതും ഡൽഹി മുഖ്യമന്ത്രിയായ ശേഷമുള്ള കേജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനമാണിത്. സമ്മേളനത്തിൽ അര ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുക്കുമെന്ന് ട്വന്റി - 20 പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു.