പള്ളുരുത്തി: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇടക്കൊച്ചി പാമ്പായിമൂലയിൽ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ആറോടെയാണ് സംഭവം. കോന്നോത്ത് ജോസിയുടെയും താന്നിക്കൽ സജിയുടെയും വീട്ടിലെ ലൈറ്റുകൾ കത്തിനശിച്ചു. ഇടപ്പറമ്പ് വീട്ടിൽ സലി, ലാലൻ എന്നിവരുടെ വീടുകളിലെ ലൈറ്റുകൾക്ക് പുറമേ മൊബൈൽ ചാർജറുകളും നശിച്ചു. പ്രദേശത്ത് ഒട്ടേറെ വീടുകളിലെ ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി.