t

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ പുളിക്കമ്യാലിൽ 1870-ാം ശാഖയിലെ വെള്ളിയാഴ്ചക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ നിർമ്മിച്ച മുഖ മണ്ഡപത്തിന്റെ സമർപ്പണം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നിർവഹിച്ചു.

സമർപ്പണ സമ്മേളന ഉദ്ഘാടനവും ക്ഷേത്ര ശില്പിയെ ആദരിക്കലും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ സംഘടനാ സന്ദേശം നൽകി. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ ഗോളകം സമർപ്പിച്ചു.

വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, ലാലി രാമകൃഷ്ണൻ, വാർഡ് മെമ്പർ പി.എ. വിശ്വംഭരൻ, ശില്പി വിജയഹനു, പ്രമോദ്, കെ.എൻ. അനീഷ്, ഇന്ദിരാ പ്രകാശൻ ശാഖാ സെക്രട്ടറി എം.കെ. കുമാരൻ, വൈസ് പ്രസിഡന്റ്‌ എം.എ. മണി എന്നിവർ സംസാരിച്ചു. കലശാഭിഷേകവും സർവൈശ്വര്യ പൂജയും മഹാ ഗണപതിഹോമവും പൊങ്കാല സമർപ്പണവും മഹാപ്രസാദമൂട്ടും കുട്ടികളുടെ കലാപരിപാടികളും നടന്നു.