കുമളി: കെയർ ആൻഡ് ക്യൂവർ ആശുപത്രിയും ന്യൂഡെൽഹി ഈസ്റ്റ് പട്ടേൽ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ഗായത്രി എൻ.ജി.ഒയും സംയുക്തമായി അഴുത ഐ.സി.ഡി.എസ് ഡിവിഷനുകീഴിലുള്ള 66 ാം നമ്പർ മഞ്ചുമല അംഗൻവാടിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. പി.കെ. കെൻസൺ രോഗികളെ പരിശോധിച്ച് മരുന്ന് നല്കി. വാർഡ് മെമ്പർ ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ വി. സുന്ദരി, സുമി ചെറിയാൻ, ഗായത്രി എൻ.ജി.ഒ പ്രതിനിധി ജോസഫ് പാട്ടാളിൽ, പി. എൻ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.