കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കെ- റെയിൽ സിൽവർലൈൻ പദ്ധതിയെകുറിച്ചു സംവാദം സംഘടിപ്പിച്ചു. അഡ്വ. കെ.എസ്. അരുൺകുമാർ, സിൽവർ ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ എം.പി. ബാബുരാജ് തുടങ്ങിയവർ സംവാദങ്ങൾക്ക് മറുപടി നൽകി. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, മഹേഷ് മാളിയേക്കപ്പടി തുടങ്ങിയവർ സംസാരിച്ചു.