
തൃപ്പൂണിത്തുറ: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന കൃഷിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ അദ്ധ്യക്ഷനായി. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അനിത അത്താണിക്കൽ അഗ്രോ ഏജൻസീസ് ചെയർമാർ ഷിജു ജോർജിന് നൽകി നിർവഹിച്ചു. കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സാലി പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ്, വാർഡ് മെമ്പർമാരായ ജോഹർ എൻ. ചാക്കോ, സി.എ. ബാലു, എം. ആശിഷ്, ഷേർളി രാജു, ആദർശ് സജികുമാർ, ബീന രാജൻ, സുചിത്ര, കെ.ജി. രവീന്ദ്രനാഥ് , ജില്ലാ കാർഷിക വികസന സമിതി അംഗം രാജു തെക്കൻ, കൃഷി അസിസ്റ്റന്റ് കെ.എം. സുനിൽ, കുടുംബശ്രീ ചെയർപേഴ്സൺ നിഷിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.