നെടുമ്പാശേരി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ 74 -ാമത് ശിലാസ്ഥാപന പെരുന്നാളും മോർ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും ഇടവക സ്ഥാപകൻ പുണ്യശ്ലോകനായ വയലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും ഓർമപ്പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും ആറു വരെ നടക്കും. പ്രധാന പെരുനാൾ ദിനമായ ആറിന് രാവിലെ 10ന് സ്‌കോളർഷിപ്പ് വിതരണം, 12 ന് പടിക്കലെ കുരിശിങ്കലേക്ക് പ്രദക്ഷിണം, 12.30ന് നേർച്ചസദ്യ എന്നിവ നടക്കും.