മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു. ഇ.ഇ.സി മാർക്കറ്റ് റോഡിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.സമീപത്തുണ്ടായിരുന്ന പെട്ടിക്കട ഇടിച്ചുതകർത്താണ് പിക്കപ്പ് വാൻ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിലാണ് അപകടമുണ്ടായത്. തുടർച്ചയായി അപകടമുണ്ടായതിതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തേതുടർന്നാണ് ഇവിടെ കൈവരി സ്ഥാപിച്ചത്. കൈവരിയിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.