
ആലുവ: കാൻസർ രോഗബാധിതനായ നിർദ്ധന കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറെ കടുങ്ങല്ലൂർ ശാന്താലയത്തിൽ അനിൽകുമാർ (51) ആണ് സുമനസുകളുടെ സഹായം തേടുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാരൃ ജയശ്രീയും രോഗിയായ എകമകൾ അനുശ്രീയും ഒരുമിച്ച് വാടക വീട്ടിലാണ് താമസം.
തുടർച്ചയായ വയറുവേദനയും മുത്രത്തിൽ രക്തംകലർന്ന അവസ്ഥയെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മുത്രസഞ്ചിയിൽ മാരകമായ കാൻസർ രോഗം ബാധിച്ചതായി വ്യക്തമായത്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്തിയാലെ അനിൽകുമാറിന്റെ അസുഖം ഭേദമാവുകയുള്ളൂ. ഈ കുടുംബത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അഭ്യർത്ഥിച്ചു.
ഫെഡറൽ ബാങ്ക് മുപ്പത്തടം ബാങ്കിൽ അനിൽകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 18410100065409, ഐ.എഫ്.എസ്.സി: FDRL0001841. ഗൂഗിൾ പേ നമ്പർ: 8606696965.