കൊച്ചി: കാക്കനാട് ചെമ്പുമുക്ക് പള്ളിയിലെ ദേവാലയ നിർമ്മാണത്തിന് പിന്നിലെ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും കോടതിയിൽ ചോദ്യം ചെയ്തവരെ വികാരിയുടെ നേതൃത്വത്തിൽ പുറത്താക്കാൻ ശ്രമമെന്ന് പരാതി. റോയ് മൈക്കിൾ പഴമ്പിള്ളി, ജോൺസൺ ഓളാറ്റുപുറം എന്നിവരെ പുറത്താക്കാനാണ് നീക്കം. നാളത്തെ ദേവാലയ വെഞ്ചരിപ്പിൽ തങ്ങളെ കായികമായി നേരിടുമെന്ന ഭീഷണിയുണ്ടെന്ന് ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.