കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശ്രീശങ്കര വാർഷിക പ്രഭാഷണം നാളെ രാവിലെ 10.30ന് മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഫിസിക്‌സ് വിഭാഗം മുൻ പ്രൊഫസർ പ്രൊഫ. പി.പി. ദിവാകരൻ നിർവഹിക്കും.
'ഭാരതത്തിന്റെ സാംസ്‌കാരിക തനിമയുടെ രൂപീകരണത്തിൽ ഗണിതശാസ്ത്രത്തിന്റെ സ്ഥാനം' എന്നതാണ് വിഷയം. രാവിലെ 10.15ന് സർവകലാശാല ഭരണവിഭാഗം കാര്യാലയത്തിലെ ശ്രീശങ്കര പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ശ്രദ്ധാഞ്ജലിയോടെ ജയന്തി ആഘോഷങ്ങൾ ആരംഭിക്കും.