തൃക്കാക്കര: കാക്കനാട് നെച്ചിക്കാട്ടുകാവ് ശ്രീഭഗവതിക്ഷേത്രത്തിൽ നാലാം പുനഃപ്രതിഷ്ഠാമഹോത്സവം നാളെമുതൽ 9 വരെ നടക്കും. ഇന്ന് കലശം,വലിയ ഗുരുതി, ചാക്യാർകൂത്ത്, നാളെ കഥകളി, 6ന് ഗാനമേള, 7ന് നൃത്തനൃത്യങ്ങൾ, 8ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ നയിക്കുന്ന ട്രിപ്പിൾ തായംബക, 9ന് രാവിലെ കാഴ്ചശീവേലി, വൈകിട്ട് തിരുവാണിക്കാവ് രാജഗോപാൽ തിടമ്പേറ്റിയ പകൽപ്പൂരം, എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.കെ. വേണുഗോപാൽ, സെക്രട്ടറി എം.എൻ.ഹരിദാസൻ നായർ എന്നിവർ പറഞ്ഞു.