ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ 74ാം മത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ, വിപിനചന്ദ്രൻ, ലത ഗോപാലകൃഷ്ണൻ, ബേബി ചാത്തംപറമ്പിൽ, ശരത് തായ്ക്കാട്ടുകര എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി മനോഹരൻ തറയിൽ (പ്രസിഡന്റ്), വിപിനചന്ദ്രൻ പൊന്നംകുളം (വൈസ് പ്രസിഡന്റ്), ശശി തൂമ്പായിൽ (സെക്രട്ടറി), ബിജു വാലത്ത് (യൂണിയൻ കമ്മിറ്റി അംഗം), മുരളീധരൻ കോഴിക്കാട്ടിൽ, മഹാദേവൻ പുറത്തുംമുറി, ഷിബു മാടവനപറമ്പിൽ, സജീവൻ തോപ്പിൽ, ബോസ് തോപ്പിൽ, വിമൽകുമാർ വള്ളൂരകത്തൂട്ട്, ബിനു കോഴിക്കാട്ടിൽ (കമ്മിറ്റി അംഗങ്ങൾ), പ്രകാശൻ പുറത്തുംമുറി, രമേശ് ബാബു ചാറ്റുപാടത്ത്, ഡോ. സുധാകരൻ ആലിക്കൽ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന നീന്തൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എസ്. കൃഷ്ണവേണിയെയും വനിത സംഘം ജില്ലാ കോഓർഡിനേറ്ററായി തിരഞ്ഞെക്കപ്പെട്ട ലത ഗോപാലകൃഷ്ണനേയും ആദരിച്ചു.