കളമശേരി: ഫാക്‌ടിൽ ഓണത്തിന് ഉത്സവബത്തയായി നൽകിയ 4000 രൂപയിൽ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് 800 രൂപ തിരിച്ചുപിടിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 7.30ന് ടൈംഗേറ്റിന് മുന്നിൽ ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്) യൂണിയനുകൾ സംയുക്തമായി പ്രതിഷേധിക്കും.