അങ്കമാലി : സാക്ഷരതാ പ്രേരക്മാരെ തദ്ദേശ വകുപ്പിന്റെ ഭാഗമാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവാക്കി നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.സന്തോഷ് അംഗത്വ വിതരണോദ്ഘാടനം നടത്തി.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉദയനൻ സംസ്ഥാന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഷീല വേണുഗോപാൽ ജില്ല റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രഘു ആട്ടേത്തറ അദ്ധ്യക്ഷനായി. യോഗത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ ഷിബു, വി.എസ്. സതീശൻ, സി.സി.ആർ ബാബു, എൻ.വി. അനിൽ, കെ.ബി. രാജീവ് , ടി.വൈ. ഏലിയാസ്, ശാരി കുട്ടപ്പൻ എന്നിവർ സംസാരിച്ചു. തദ്ദേശ വകുപ്പിലെത്തുന്ന പ്രേരക്മാരെ തസ്തിക നൽകി സ്ഥിരപ്പെടുത്തണമെന്നും പെൻഷനും മറ്റ്ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കൺവെൻഷൻ പ്രമേയം വഴി സർക്കാരിനോട് ആവശ്യെട്ടു.