അങ്കമാലി: ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അങ്കമാലി ഏരിയാ കൺവെൻഷൻ നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. പി.എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ സലീംകുമാർ, പ്രസിഡന്റ് പി.വി ടോമി, എ.വി പത്മഘോഷ്, പി.എൻ. അനിൽകുമാർ, എം.കെ. പ്രകാശൻ, ബേബി കാക്കശ്ശേരി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സജി വർഗ്ഗീസ് (പ്രസിഡന്റ്), എം.കെ. പ്രകാശൻ (സെക്രട്ടറി), പി.എൻ. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.