മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൌണ്ടേഷനും മൂന്നാർ ഫുട്ബാൾ ക്ലബ്ബും സംയുക്തമായി (മൂന്നാർ എഫ്.സി) സമ്മർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. മേയ് 5 മുതൽ 31 വരെയായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ കുട്ടമ്പുഴ, മൂന്നാർ, മറയൂർ, അടിമാലി, ഏലപ്പാറ, എൻ.ആർ. സിറ്റി, കാൽവരിമൌണ്ട്, പാറത്തോട് എന്നി 8 കേന്ദ്രങ്ങളിലായി 4 വയസ് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്കായി സൗജന്യമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജേഴ്സി സൗജന്യമായിരിക്കും. വിവരങ്ങൾക്ക്: 9446606336,04862 222266