അങ്കമാലി: അഞ്ച് മുതൽ എട്ട് വരെ കണ്ണൂരിൽ വച്ച് നടക്കുന്ന അന്തർ സർവ്വകലാശാല വടംവലി മൽസരത്തിൽ പങ്കെടുക്കുന്ന യൂണിവേഴ്സിറ്റി ടീമിനെ അങ്കമാലി എം.എൽ.എ റോജി എം. ജോൺ സന്ദർശിച്ചു. എം.ജി. യൂണിവേഴ്സിറ്റിയുടെ ജേഴ്സി പ്രകാശനം എം.എൽ.എ നിർവഹിച്ചു. അറുപതു പുരുഷ-വനിതാ കായികതാരങ്ങളാണ് മോർണിംഗ് സ്റ്റാർ കോളേജിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റോസിലി എ.വി, ടഗ് ഒഫ് വാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാൻ മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് റഷീദ്, കോച്ച് ടി.എഷാനവാസ്, സേവി കുര്യൻ, കായിക മേധാവി ഡോ. മെറ്റിൽഡ തോമസ് എന്നിവർ പങ്കെടുത്തു.