അങ്കമാലി: കേരള സർക്കാരിന്റെ ഹരിത കേരളം, ശുചിത്വ മിഷനുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ജലസഭാ സമിതി നഗരസഭ 17-ാം വാർഡിൽ രൂപവത്കരിച്ചു. വാർഡ് തലത്തിൽ ജല മാലിന്യ ഉറവിടങ്ങൾ കണ്ടെത്തി ശുചീകരിച്ച് തെളിവാർന്ന ജല സ്രോതസ്സുകൾ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. നായത്തോട് പാലയ്ക്കാട്ടുകാവ് കുളത്തിന് സമീപം കൂടിയ ജലസമിതി യോഗത്തിൽ മുൻ കൗൺസിലർ കെ.ഐ കുര്യാക്കോസ് അദ്ധ്യക്ഷനായി. നെടുമ്പാശ്ശേരി എസ്.ഐ അനീഷ് ആർ.ദാസ് ഉദ്ഘാടനം ചെയ്തു.