
കുറുപ്പംപടി : വിരമിക്കുന്ന മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരായ ലിസി, കൗസല്യ, എന്നിവർക്ക് പഞ്ചായത്ത് യാത്ര അയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉപഹാര സമർപ്പണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോസ്.എ.പോൾ, അനാമിക ശിവൻ, സോമി ബിജു, ഡോളി ബാബു, ബിന്ദു ഉണ്ണി, സെക്രട്ടറി സാവിത്രി കുട്ടി, സി.ഡി.പി.ഒ സുഹറ, സൂപ്പർവൈസർ രമ്യ , ബിന്ദു ,സീന, അജിത എന്നിവർ പ്രസംഗിച്ചു.