കൊച്ചി: കതൃക്കടവ് ജംഗ്ഷനിൽ രാത്രിയിൽ വെട്ടിനശിപ്പിച്ച പ്ലാവിന് പകരം നട്ട ഫലവൃക്ഷത്തൈകൾ നശിപ്പിച്ചതിൽ റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു.