തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ 22ന് രാവിലെ 8 മുതൽ സഹസ്ര കുംഭാഭിഷേകവും ഇളനീർ അഭിഷേകവും ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം ഉപദേഷ്ടാവ് ആമേട മംഗലത്ത് മനയിൽ ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി തുറവൂർമഠം കൃഷ്ണന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.