vijaybabu-case

കൊച്ചി: പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ളെയ്ന്റ് കമ്മിറ്റിയിൽ നിന്ന് അദ്ധ്യക്ഷ ശ്വേതാമേനോൻ, അംഗങ്ങളായ കുക്കു പരമേശ്വരൻ, മാല പാർവതി എന്നിവർ രാജിവച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന നിർവാഹക സമിതി യോഗത്തിൽ ഇവരുൾപ്പെടെ വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നിർവാഹക സമിതി അംഗത്വത്തിൽ നിന്ന് വിജയ് ബാബുവിനെ മാറ്റണമെന്ന ശുപാർശയാണ് കമ്മിറ്റി നൽകിയത്. എന്നാൽ മാറിനിൽക്കാൻ തയ്യാറാണെന്ന വിജയ്ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് നിർവാഹക സമിതി യോഗം ചെയ്തത്.

നിർവാഹക സമിതിയംഗംതന്നെ പീഡനക്കേസിൽ പ്രതിയായത് ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് രാജി. മാല പാർവതി തിങ്കളാഴ്ചയും മറ്റു രണ്ടുപേർ ഇന്നലെയുമാണ് രാജിവച്ചത്. നടിമാർക്ക് വേറെ സംഘടനയുണ്ടല്ലോയെന്ന അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജുവിന്റെ പ്രസ്താവനയും ഇവരെ ചൊടിപ്പിച്ചു. നടപടിയെച്ചൊല്ലി അമ്മ അംഗങ്ങൾക്കിടയിൽ രൂക്ഷമായ ഭിന്നതയുണ്ടെന്നാണ് സൂചന.

നി​യ​മോ​പ​ദേ​ശം​ ​തേ​ടി​ ​പൊ​ലീ​സ്

​പീ​ഡ​ന​ക്കേ​സി​ൽ​ ​പ്ര​തി​യാ​യ​തി​നു​ ​പി​ന്നാ​ലെ​ ​ദു​ബാ​യി​ലേ​ക്കു​ ​ക​ട​ന്ന​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ്ബാ​ബു​വി​നെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​ഇ​ന്റ​ർ​പോ​ളി​ന് ​വി​വ​രം​ ​കൈ​മാ​റു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​പൊ​ലീ​സ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി.​ ​ബി​സി​ന​സ് ​ടൂ​റി​ലാ​യ​തി​നാ​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​മേ​യ് 19​ ​വ​രെ​ ​സാ​വ​കാ​ശം​ ​വേ​ണ​മെ​ന്ന​ ​വി​ജ​യ്ബാ​ബു​വി​ന്റെ​ ​ആ​വ​ശ്യം​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​ള്ളി.​ ​മേ​യ് 18​ന് ​ഇ​യാ​ളു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 22​നാ​ണ് ​ന​ടി​ ​വി​ജ​യ് ​ബാ​ബു​വി​നെ​തി​രെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്. ഹ​ർ​ജി​യി​ൽ​ ​ഇ​ര​യാ​യ​ ​ന​ടി​ ​ക​ക്ഷി​ ​ചേ​ർ​ന്നേ​ക്കും.​ ​ഏ​പ്രി​ൽ​ 29​നു​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​കേ​സ് ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി​യി​രു​ന്നു.​
പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും​ ​വി​ജ​യ് ​ബാ​ബു​ ​ദു​ബാ​യി​ലേ​ക്ക് ​ക​ട​ന്നി​രു​ന്നു.​ ​വി​ദേ​ശ​ത്തു​ള്ള​ ​പ്ര​തി​ക്ക് ​മു​ൻ​കൂ​ർ​ജാ​മ്യ​ ​ഹ​ർ​ജി​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​നും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ഷാ​ർ​ജ​ ​പെ​ൺ​വാ​ണി​ഭ​ക്കേ​സി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​ ​സൗ​ദ​ ​ബീ​വി​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ 2011​ൽ​ ​പ​രി​ഗ​ണി​ച്ച​ ​ജ​സ്റ്റി​സ് ​കെ.​ടി.​ ​ശ​ങ്ക​ര​ൻ​ ​ഇ​ക്കാ​ര്യം​ ​വി​ധി​ന്യാ​യ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വി​ദേ​ശ​ത്തു​ള്ള​ ​പ്ര​തി​ക്ക് ​ഇ​ന്ത്യ​യി​ലെ​ ​കോ​ട​തി​ക​ളി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് ​ഈ​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.