ആലുവ: മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ പാടശേഖരത്തിൽ നെൽക്കൃഷി കൊയ്ത്തുത്സവം ആരംഭിച്ചു. 30 വർഷത്തിലേറെയായി തരിശുകിടന്ന കാച്ചപ്പിള്ളി പാടശേഖരത്തിലെ 13 ഏക്കറിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പാടശേഖര സമിതി രൂപീകരിച്ചാണ് നെൽ കൃഷിയിറക്കിയത്. പാടശേഖരത്തിന്റെ ഭാഗമായ ഒരേക്കറിൽ പച്ചക്കറി കൃഷിയും നടത്തിയിരുന്നു. മുപ്പത്തടം സഹകരണ ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് കൃഷിയിറക്കിയത്.
ജി.സി.ഡി.എ ബോർഡ് അംഗവും മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എം. ശശി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാച്ചപ്പിള്ളിച്ചാൽ പാടശേഖര സമിതി സെക്രട്ടറിയും വാർഡ് അംഗവുമായി കെ.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൃഷിക്ക് നേതൃത്വം നൽകിയ കർഷകൻ നൗഷാദ് എടയാറിനെ ആദരിച്ചു. പാടശേഖര സമിതി പ്രസിഡന്റ് വി.ആർ. അനിൽകുമാർ, രത്നമ്മ സുരേഷ്, സി.ആർ. ബാബു, എം.ടി. ആന്റണി, എ.കെ. ശിവൻ, പി.കെ. ജോസഫ്, കൃഷി അസിസ്റ്റന്റ്ഓഫീസർ ശ്രീ ഗുരുമിത്രൻ ആലുങ്കൽ യുവജന കൂട്ടായ്മ അംഗങ്ങളായ രാഹുൽ രവീന്ദ്രൻ, സരീഷ് കെ.എസ്. സംഗീത് കെ.എസ്., സുമേഷ്, സുധീർ, ധനീഷ്, നെൽസൺ, ടിമ്മി എന്നിവർ പങ്കെടുത്തു.